Type Here to Get Search Results !

Bottom Ad

കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ വൈഫൈ ബസുകള്‍

evisionnews

കാസർകോട് :(www.evisionnews.in)കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് കെ.എസ്.ആര്‍.ടി.സിയുടെ വൈഫൈ ബസുകള്‍ (ലൈറ്റ്‌നിങ് എക്‌സ്പ്രസ്) അടുത്തയാഴ്ച സര്‍വീസ് തുടങ്ങും.തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ രണ്ട് ബസുകളാണുള്ളത്. ഇത് ഒരേസമയം രണ്ടിടത്തുനിന്നുമായി പുറപ്പെടും.കൂടാതെ തലസ്ഥാനത്ത് നിന്ന് തിരുവനന്തപുരം-പാലക്കാട്, കോട്ടയം-തിരുവനന്തപുരം, തിരുവനന്തപുരം-എറണാകുളം-കോട്ടയം എന്നീറൂട്ടുകളിലും സര്‍വീസ്‌ ഉണ്ടാകും . ടിക്കറ്റ് നിരക്ക് സൂപ്പര്‍ ഡീലക്‌സിനെക്കാള്‍ കൂടുതലായിരിക്കും. കിലോമീറ്ററിന് 1.10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹൈടെക് ബസ് ഫെയര്‍‌സ്റ്റേജിന്റെ പരിധിയിലാണ് ലൈറ്റ്‌നിങ് എക്‌സ്പ്രസ് വരുക. ഓരോജില്ലയിലും ഒന്നോരണ്ടോ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. 80 കിലോമീറ്ററാണ് പരമാവധിവേഗത. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു ബസുകള്‍ ഇറക്കുന്നത്. വിജയിച്ചാല്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും.

keywords:ksrtc-bus-wifi-kasaragod-tvm

Post a Comment

0 Comments

Top Post Ad

Below Post Ad