Type Here to Get Search Results !

Bottom Ad

ഇന്ത്യക്കെതിരെ സിംബാബ്‌വയ്ക്ക് 272 റണ്‍സ് വിജയലക്ഷ്യം

evisionnews

ഹരാരെ:(www.evisionnews.in) ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം ജയിക്കാന്‍ സിംബാബ്‌വയ്ക്ക് 50 ഓവറില്‍ 272 റണ്‍സെടുക്കണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അജിങ്ക്യ രഹാനയും മുരളി വിജയിയും നേടിയ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഒന്നാം വിക്കറ്റില്‍ 112 റണ്‍സ് ചേര്‍ത്തശേഷമാണ് നായകന്‍ രഹാനെ 63 റണ്‍സെടുത്ത് പുറത്തായത്. 
കന്നി അര്‍ധസെഞ്ച്വറി നേടിയ മുരളി വിജയ് 72 റണ്‍സെടുത്ത് മടങ്ങി. ആദ്യ ഏകദിനത്തിലെ സെഞ്ചൂറിയന്‍ റായ്ഡു (41) മികച്ച ഫോം തുടര്‍ന്നു. ഉത്തപ്പയ്ക്ക്(13) രണ്ടാം കളിയിലും ശോഭിക്കാനായില്ല. അവസാന ഓവറുകളില്‍ കേദാര്‍ യാദവും(16) സ്റ്റുവാര്‍ട്ട് ബിന്നിയും(25) ചേര്‍ന്നാണ് സ്‌കോര്‍ 250 കടത്തിയത്. 
പനയങ്കരയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയതിന് നാല് വിക്കറ്റ് വീഴ്ത്തി മഡ്‌സിവ തന്നില്‍ അര്‍പ്പിച്ച ദൗത്യം നിര്‍വഹിച്ചു. നാല് റണ്‍സ് ജയവുമായി ആദ്യ ഏകദിനത്തില്‍ ഇന്ത്യ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.

keywords :india-Zimbabwe-second odi-harare

Post a Comment

0 Comments

Top Post Ad

Below Post Ad