നീലേശ്വരം (www.evisionnews.in): അക്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച നാലുപേര്‍ നീലേശ്വരത്ത് അറസ്റ്റില്‍. നീലേശ്വരത്തെ മുത്തലിബ്, പള്ളിക്കരയിലെ ജയന്‍, തൈക്കടപ്പുറത്തെ ഇല്യാസ്, അഴിത്തലയിലെ ബിജു എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ നീലേശ്വരത്തെ വിവിധയിടങ്ങളില്‍ വെച്ചാണ് പിടികൂടിയത്. വാറണ്ട് പ്രതികളെ പിടികൂടുന്നതിനായി നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ വാറണ്ട് സ്‌ക്വാഡാണ് നാലുപേരെയും അറസ്റ്റുചെയ്തത്.
Keywords: Kasaragod-news-nileshwer-arrest-squard-police-attack

Post a Comment
0 Comments