കുമ്പള:(www.evisionnews.in) കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം റമളാന്‍ റിലീഫിന്‍റെ ഭാഗമായി പവപ്പെട്ട കുടുംബങ്ങള്‍ക്ക് ക്വിറ്റും, നിര്‍ധനരായ 2 പെണ്‍ കുട്ടികള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണവും നടത്തി. അഗതികളായ കുടുംബങ്ങള്‍ക്ക് മാസാന്ത സമാശ്വാസ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
ശനിയാഴ്ച അസര്‍ നിസ്കാര ശേഷം കൊടിയമ്മ ത്വാഹാ നഗര്‍ ഊജാറില്‍ വെച്ച് നടന്ന പരിപാടി ഖത്തീബ് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടിയമ്മ അദ്ധ്യക്ഷത വഹിച്ചു, അബ്ദുല്‍ റസാഖ് സൈനി, യൂസഫ് മുസ്ലിയാര്‍ റിലീഫ് വിതരണത്തിന് നേതൃത്വം നല്‍കി. ഹമീദ് ഊജാര്‍, ഹനീഫ് പൂക്കട്ട, യൂസഫ് ഊജാര്‍, അബ്ബാസ് അലി, ഇബ്രാഹീം എം.യു.,ഫൈസല്‍ ഊജാര്‍, ഇബ്രാഹീം ഊജാര്‍, ഐ.എം.ആര്‍., സിദ്ദീഖ് ദണ്ടഗോളി, അസീസ്, മൂസ മതക്കം, സാഹിര്‍, സവാദ്, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം ദര്‍ബാറക്കട്ട സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ അദ്രി നന്ദിയും പറഞ്ഞു.
keywords:kodiyamma-nusrathul-islam-ramadan-releif

Post a Comment
0 Comments