തിരുവനന്തപുരം:(www.evisionnews.in) കല്ല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊല്ലപ്പെട്ട മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കണ്ണോത്തെ മുഹമ്മദ് ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എന്‍.എ നെല്ലിക്കുന്ന് നിവേദനം നല്‍കിയിരുന്നു. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും ഉണ്ടാവരുതെന്നും മുഖ്യമന്ത്രിയോട് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സാമ്പത്തിക സഹായം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
keywords : kasaragod-fahad-murder-family-help-money-na-nellikunn-mla

Post a Comment
0 Comments