Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍

കാസര്‍കോട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക്. ഇത്തവണ പട്ടിണിസമരം ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തിലാണ് സമരം. ഇതിന് മുന്നോടിയായി ആഗസ്ത് ആറിന് ഹിരോഷിമ ദിനത്തില്‍ കാസര്‍കോട് നഗരത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂട്ടായ്മ സംഘടിപ്പിക്കും.
2014 ജനവരി 28-ന് മുഖ്യമന്ത്രിയുടെ വീടിനുമുമ്പിലെ കഞ്ഞിവെപ്പ് സമരത്തെത്തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം നടത്തേണ്ടിവരുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശചെയ്ത സാമ്പത്തികസഹായം അര്‍ഹരായ മുഴുവന്‍പേര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക, സൗജന്യ മരുന്നുവിതരണം ചെയ്യുക, മെഡിക്കല്‍ കോളേജ് ആരംഭിക്കുക, ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, പുനരധിവാസപ്രവര്‍ത്തനം ഏറ്റെടുക്കുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരമാരംഭിക്കുന്നത്. ടി.ശോഭന അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, മുനീസ അമ്പലത്തറ, അഡ്വ. ടി.വി.രാജേന്ദ്രന്‍, പി.മുരളീധരന്‍, വി.ടി.കാര്‍ത്ത്യായനി, രാഘവന്‍ പിലിക്കോട്, സി.വി.നളിനി, ചന്ദ്രാവതി പാക്കം എന്നിവര്‍ സംസാരിച്ചു.



keywords; endosulfan-poverty-strike-hiroshima-day-minister

Post a Comment

0 Comments

Top Post Ad

Below Post Ad