Type Here to Get Search Results !

Bottom Ad

ലക്ഷങ്ങള്‍ പാഴായി സ്സ്റ്റാന്‍ഡ് വീണ്ടും തകര്‍ന്നു

നീലേശ്വരം: (www.evisionnews.in) ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണിനടത്തിയ നഗരസഭാ ബസ്സ്റ്റാന്‍ഡ് യാര്‍ഡ് പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. പ്രവേശനകവാടങ്ങളിലെ ടാറിങ് ഇളകി കരിങ്കല്ലുകള്‍ മുഴുവന്‍ പുറത്തേക്കുവന്ന് വീണ്ടും കുഴികളായി.

കിഴക്കെ പ്രവേശനകവാടത്തിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം ബസ്സ്റ്റാന്‍ഡ് ഗതാഗതത്തിനായി തുറന്നുകൊടുത്ത ആദ്യ ദിവസംതന്നെ ടാറിങ് ഇളകിയ ഭാഗത്താണ് ഇപ്പോള്‍ വലിയ കുഴികള്‍ ഉണ്ടായിരിക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ മെയ് 12 വരെ ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചിട്ടുകൊണ്ടായിരുന്ന യാര്‍ഡ് ടാറിങ് നടത്തിയത്. ഇരുപ്രവേശ കവാടങ്ങളുടെയും കോണ്‍ക്രീറ്റായിരുന്നു ചെയ്തത്. യാര്‍ഡ് ടാറിങ് നടത്തുന്നതിന് മുമ്പായി നേരത്തെ ഉണ്ടായിരുന്ന കുഴികള്‍ ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്താത്തതിനെ ബസ്സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യംചെയ്തിരുന്നെങ്കിലും ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അത് പരിഗണിച്ചില്ല. കുഴികളില്‍ ജില്ലികള്‍ ഇട്ടുനിറച്ച് അതിനുമുകളില്‍ ടാറിങ് നടത്തിയതാണ് ആദ്യദിനംതന്നെ പൊട്ടിത്തകരാന്‍ ഇടയായത്. 



keywords:bus-stand-lakes-broken






Post a Comment

0 Comments

Top Post Ad

Below Post Ad