ദുബൈ (www.evisionnews.in): എണ്ണ വില കുറഞ്ഞ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയില്‍ നികുതി ഏര്‍പ്പെടുത്താന്‍ ആലോചന. കോര്‍പറേറ്റ് നികുതിയും മൂല്യവര്‍ധിത നികുതിയും ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് സാമ്ബത്തിക മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച കരട് ബില്ലിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വന്‍ മാറ്റമാണുണ്ടാവുക. ലോക്കല്‍, ഫെഡറല്‍ സര്‍ക്കാറുകള്‍ വിഷയം ചര്‍ച്ച ചെയ്തതായി സാമ്ബത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനുസ് ഹാജി അല്‍ ഖൂരി പറഞ്ഞു.
ഈ വര്‍ഷം മൂന്നാം പാദത്തോടെ നികുതി ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. നികുതി ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന സാമൂഹിക, സാമ്ബത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അധികൃതര്‍ പഠനം നടത്തിവരികയാണ്. ചര്‍ച്ചകള്‍ക്ക് ശേഷം നിയമത്തിന് അന്തിമരൂപം നല്‍കും. എന്നാല്‍ നികുതി നിരക്ക് എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. നികുതികള്‍ താരതമ്യേന കുറവാണെന്നതായിരുന്നു യു.എ.ഇയുടെ പ്രത്യേകത. എന്നാല്‍ കോര്‍പറേറ്റ് നികുതിയും മൂല്യവര്‍ധിത നികുതിയും ഏര്‍പ്പെടുത്തുന്നത്.
Keywords: Gulf-news-uae-news-increase-in-oil-rate

Post a Comment
0 Comments