Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ ഓടിച്ച ആംബുലന്‍സ് കാറിലും ഓട്ടോയിലും ഇടിച്ചു: ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍


കുമ്പള (www.evisionnews.in): മദ്യലഹരിയില്‍ ഓടിച്ച ആംബുലന്‍സ് കാറിലും ഓട്ടോയിലും ഇടിച്ചു. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലുമണിയോടെ മൊഗ്രാല്‍ ടൗണിലാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവറായ മംഗലാപുരം സ്വദേശിയെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരത്ത് നിന്ന് മൃതദേഹവുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ആംബുലന്‍സാണ് എതിരെ വരികയായിരുന്ന ഓട്ടോയിലിടിച്ചത്. പിറകില്‍ വരികയായിരുന്ന കാറിലും ഇടിച്ചു. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ ഒരു തട്ടുകടയിലേക്ക് പാഞ്ഞുകയറി. ഭാഗ്യം കൊണ്ടാണ് വാഹനങ്ങളിലുണ്ടായവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Keywords; Kasaragod-news-kumbla-news-ambulance-auto-car-police-custody-news

Post a Comment

0 Comments

Top Post Ad

Below Post Ad