കുമ്പഡാജെ: (www.evisionnews.in)ബെളിഞ്ച റൂട്ടിലെ കുമ്പഡാജെ-ചെറൂണി റോഡ് തകര്‍ന്നു.കാസര്‍കോട് നിന്ന് ഗോസാഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തകര്‍ന്ന റോഡിലെ ചെളിയില്‍ താഴ്ന്നു .കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ത്ഥികളടക്കം യാത്രക്കാര്‍ പിന്നീട് നടന്നും ടാക്‌സിയിലുമാണ് പോയത്. കുമ്പജാഡെ-കാസര്‍കോട് റൂട്ടില്‍ ഒരു ബസ് മാത്രമെ സര്‍വ്വീസ് നടത്തുന്നുള്ളു. എട്ടു വര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. ഇത് പൊട്ടിയും പൊളിഞ്ഞും കിടക്കുന്നതിനാല്‍ യാത്ര സുഗമമല്ല. പലപ്പോഴും ബസ് തകരാറിലായി പാതി വഴിയില്‍ കുടുങ്ങുന്നു. കാസര്‍കോട്ടേക്ക് വരുവരും വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടുന്നു. റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുറിയിപ്പ് നല്‍കി.
keywords : bus-mud-kumbala-belinja-root-private

Post a Comment
0 Comments