Type Here to Get Search Results !

Bottom Ad

ഡിജിറ്റല്‍ ഇന്ത്യാ വാരാചരണം ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസര്‍കോട്:(www.evisionnews.in) ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ സേവനങ്ങളെക്കുറിച്ച്, ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനും സേവനങ്ങള്‍ ജനങ്ങളിലേക്ക് യഥാസമയം എത്തിക്കുന്നിതിനുമാണ് ജില്ലാ ഭരണകൂടം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഇ- സേവനങ്ങള്‍.സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 
ഓരോരുത്തരും ഡിജിറ്റല്‍ അക്കൗണ്ട് തുറക്കുക വഴി അവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യും. ഈ സമയത്ത് ലഭിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍, ബാങ്ക് സേവനങ്ങള്‍, വളരെ പെട്ടെന്ന് ലഭ്യമാക്കാനാകും. ആവശ്യങ്ങള്‍ക്കായി ഓരോ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ വിവിധ ഓഫീസുകളില്‍ നല്‍കേണ്ടതില്ല. ഡിജിറ്റല്‍ അക്കൗണ്ട് മുഖേന വിവരങ്ങള്‍ കൈമാറുന്നതോടെ സേവനങ്ങളും കൂടുതല്‍ വേഗത്തില്‍ ലഭിക്കും. 
ഡിജിറ്റല്‍ ഇന്ത്യാവീക്കിനോടനുബന്ധിച്ച് ഇന്ന്(4) സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഇ- ഗവേണന്‍സ് ആന്റ് ഡിജിറ്റല്‍ ഇന്ത്യ എന്ന വിഷയത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10മണിക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് മത്സരം നടക്കുക. ജൂലൈ ആറിന് കാസര്‍കോട് ടൗണില്‍ വെച്ച് കുട്ടികളുടെ വിളംബരജാഥയും നടക്കും. കൂടാതെ പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ ശില്‍പശാലയും നടക്കും.

keywords : kasaragod-digital-india-

Post a Comment

0 Comments

Top Post Ad

Below Post Ad