Type Here to Get Search Results !

Bottom Ad

ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ പ്രയോഗവല്‍ക്കരിക്കണം - സി.ടി

evisionnews

ചെര്‍ക്കള:(www.evisionnews.in) ഇസ്ലാം നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക വ്യവസ്ഥ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ദാരിദ്ര്യവും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു. ഇന്ദിരാനഗര്‍ കൊര്‍ദോവ കോളേജില്‍ നടന്ന റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്കാത്ത് സംവിധാനവും പലിശരഹിത സാമ്പത്തിക ഇടപാടും കാര്യക്ഷമമായി നടപ്പാക്കാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകേണ്ടതുണ്ട്. ചടങ്ങില്‍ കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ശരീഫ് അധ്യക്ഷത വഹിച്ചു. ഇല്ല്യാസ് ഹുദവി റമദാന്‍ സന്ദേശം നല്‍കി. കോളേജ് ഡയരക്ടര്‍ റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. അഷ്‌റഫ് മാസ്റ്റര്‍, സരിത ടീച്ചര്‍, ലത്തീഫ് കൊല്ലമ്പാടി, മനാഫ് എടനീര്‍, എം.പി. സുബൈര്‍ ഇന്ദിരാനഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, സാക്കിര്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ കരിപ്പൊടി, അജ്മല്‍ ഹുസൈന്‍, ഉനൈദ് ചെര്‍ക്കള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡയറക്ടര്‍ എം.എ. നജീബ് നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ നടന്നു.

keywords :cordova-ifthar meet-ct ahammadali

Post a Comment

0 Comments

Top Post Ad

Below Post Ad