കോട്ടയം: (www.evisionnews.in) കസ്റ്റഡിയിൽ പൊലീസിന്റെ മർദ്ദനമേറ്റ ദളിത് യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്ക്കൽ സിബി(40)യാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യപിച്ച് അടിപിടിയുണ്ടാക്കിയെന്ന് ആരോപിച്ച് ഈ മാസം 29നാണ് സിബിയെ മരങ്ങാട്ടുപള്ളി എസ്.ഐ ജോർജു കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച സിബിയെ പൊലീസ് മർദ്ദിച്ചു. ഗുരുതരാവസ്ഥയിലായ സിബിയെ പൊലീസ് തന്നെ അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിബിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും തലയിൽ ക്ഷതമേറ്റെന്നും ബന്ധുക്കൾ ആരോപിച്ചു.
സിബിയെ മർദ്ദിച്ചു എന്ന് ആരോപണം ഉയർന്നതോടെ എസ്.ഐ ജോർജ് കുട്ടിയെ വകുപ്പുതല അന്വേഷണത്തെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജി. എം. ആർ. അജിത്കുമാർ സസ്‌പെൻഡ് ചെയ്തിരുന്നു. സിബിയെ അറസ്റ്റ് ചെയ്ത എസ്.ഐ നിയമാനുസരണം ചെയ്യേണ്ടിയിരുന്ന മെഡിക്കൽ പരിശോധന നടത്താൻ തയ്യാറായിരുന്നില്ല. തുടർന്നാണ് നടപടിയെടുത്തത്.
keywords:police-custody-attack-man-dead

Post a Comment
0 Comments