Type Here to Get Search Results !

Bottom Ad

വീടിന് നേരെ അക്രമണം: അയല്‍വാസിക്കെതിരെ കേസ്

ബദിയടുക്ക (www.evisionnews.in): മാവിനക്കട്ടയില്‍ വീടിന് നേരെയുണ്ടായ അക്രമണത്തില്‍ അയല്‍വാസിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. മാവിനക്കട്ടയിലെ സാലു ഡിസൂസയുടെ വീടിന്റെ ജനല്‍ഗ്ലാസ് എറിഞ്ഞ് തകര്‍ത്തതിന് അയല്‍വാസിയായ ജനാര്‍ദ്ദന പൂജാരിക്കെതിരെയാണ് കേസ്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. 

സാലു ഡിസൂസയുടെ ഭാര്യ ജസിന്തയും ജനാര്‍ദ്ദന പൂജാരിയും തമ്മില്‍ പണമിടപാടിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ ജനാര്‍ദ്ദന്‍ വീട്ടില്‍വന്ന് ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പതിനൊന്ന് മണിയോടെ എത്തി ജനല്‍ഗ്ലാസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.



Keywords: Kasaragod-badiyadukka-attack-news-house-case

Post a Comment

0 Comments

Top Post Ad

Below Post Ad