Type Here to Get Search Results !

Bottom Ad

നിലവിളക്ക് കത്തിക്കുന്നത് അനിസ്ളാമികമല്ല: മുള്ളൂർക്കര മുഹമ്മദാലി സഖാഫി

evisionnews

ചെറുതുരുത്തി: (www.evisionnews.in)നിലവിളക്ക് കത്തിക്കുന്നതും യോഗ പരിശീലിക്കുന്നതും ഇസ്‌ളാമിക തത്വങ്ങൾക്ക് എതിരല്ലെന്നും അനാവശ്യമായി ഉണ്ടാകുന്ന വിവാദങ്ങൾ മനുഷ്യമനസുകളെ അകറ്റാനേ ഉപകരിക്കൂവെന്നും പിന്നാക്ക വികസന കോർപ്പറേഷൻ അംഗം മുള്ളൂർക്കര മുഹമ്മദാലി സഖാഫി പറഞ്ഞു. ചെറിയ മക്കയെന്ന് അറിയപ്പെടുന്ന പൊന്നാനിപള്ളിയിൽ ഏഴടിയോളം വലുപ്പമുള്ള നിലവിളക്കാണ് സ്ഥാപിച്ചിട്ടുള്ളത്. പുത്തൻപള്ളിയിലും ചേലക്കര കാളിയാ റോഡും ഇത്തരം നിലവിളക്കുകൾ പള്ളിക്കകത്തു തന്നെ കത്തിക്കുന്നുണ്ട്. ആയോധനകലകളിൽ പെട്ട യോഗ അഭ്യസിക്കുന്നത് ഇസ്‌ളാമിന് എതിരാണെന്ന് അഭിപ്രായമില്ല. മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയനേതൃത്വവും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് മതമൈത്രിയുടെയും മാനവസ്‌നേഹത്തിന്റെയും സന്ദേശവാഹകരാകണം. ഇസ്‌ളാമിക തീവ്രവാദമെന്നത് ഖുറാനെക്കുറിച്ച് ശരിയായ അറിവുനേടാത്തതുകൊണ്ടാണ്. ഗിരിശൃംഖങ്ങളെപോലും പിളർക്കാൻ കഴിവുള്ളതാണ് ഖുർ ആൻ നൽകുന്ന സന്ദേശം. വടക്കാഞ്ചേരി കേന്ദ്രമാക്കി വിപുലമായവിജ്ഞാനകേന്ദ്രം ആരംഭിക്കാൻ പദ്ധതി തയ്യാറായി വരുന്നതായും അറിയിച്ചു. 

keywords : kerala-nilavilak-yoga-islam-culture-mullorkara-muhammed-ali-sakafi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad