ഹൈദരാബാദ്∙(www.evisionnews.in) സമീപകാലത്തുണ്ടായ ഏറ്റവും വലിയ സ്വർണക്കടത്തു ശ്രമത്തിനിടെ നൂറിലധികം പേർ വിശാഖപട്ടണം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) പിടിയിലായതായി റിപ്പോർട്ട്. ഇവരിൽ നിന്നും 60 കിലോയിലധികം സ്വർണം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലായാണ് ഇവർ സ്വർണം കടത്തിയതെന്നാണ് സൂചന.
മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നു വിമാനങ്ങളിലായാണ് ഇവർ വിശാഖപട്ടണം വിമാനത്താവളത്തിലെത്തിയത്. പിടിയിലായവരിലേറെയും തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന. ആരുടെയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയോയെന്ന് വ്യക്മല്ല. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ഡിആർഐ വക്താവ് അറിയിച്ചു.
keywords: hidrabad-vishgapatanam-airport-gold-63kg-100-person

Post a Comment
0 Comments