Type Here to Get Search Results !

Bottom Ad

ബംഗ്ലാദേശ് തോൽവി; ടീം ഇന്ത്യ സിംബാവെ പര്യടനം റദ്ദാക്കി

evisionnews

ന്യൂഡല്‍ഹി;(www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനം റദ്ദാക്കി. മല്‍സരാധിക്യം മൂലം ടീമിന്റെ കായികക്ഷമത കുറഞ്ഞതാണ് കാരണമെന്ന് ബിസിസിഐ അറിയിച്ചു.എന്നാൽ ബംഗ്ലാദേശ് പര്യടനത്തിൽ ടീമിനേറ്റ കനത്ത തിരിച്ചടിയാണ് പര്യടനം റദ്ദാക്കാൻ കാരണമെന്ന് അറിയുന്നു. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മല്‍സരങ്ങളുമാണ് പരമ്പരയിലുൾപ്പെടുത്തിയിരുന്നത്. അടുത്ത മാസം പത്തിനായിരുന്നു പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. . നിലവില്‍ ബംഗ്ലദേശില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ് പരമ്ബര ആതിഥേയര്‍ക്ക് അടിയറവ് വച്ചുകഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ബംഗ്ലദേശിനോട് ഏകദിന പരമ്ബര തോല്‍ക്കുന്നത്. ഇതിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു.

Keywords : indian cricket team-bangladesh lose-zimabave series-cancelled

Post a Comment

0 Comments

Top Post Ad

Below Post Ad