Type Here to Get Search Results !

Bottom Ad

കനത്ത ചൂടിൽ പാകിസ്ഥാനിൽ 180പേർ മരണമടഞ്ഞു

കറാച്ചി: (www.evisionnews.in)മൂന്നു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റിൽ പാകിസ്ഥാനിന്റെ തെക്കൻ സിന്ധ് പ്രവിശ്യയിൽ 180 പേർ മരണമടഞ്ഞു. കാലാവസ്ഥയിലെ അധിക താപം കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മരണ നിരക്ക് അനിയന്ത്രിതമായതിനാൽ മെഡിക്കൽ സ്റ്റാഫുകളുടെ അവധി റദ്ദാക്കി. അധിക ഡ്രിപ്പുകളും നിർജലീകരണം തടയാനുള്ള മരുന്നുകളും ആശുപത്രികളിൽ ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി.

വൈദ്യുതി നിലച്ചതിനെ തുടർന്ന് മോർച്ചറിയിലെ മൃതദേഹങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ അധികൃതർ അടിയന്തരാവസ്ഥ പ്രസ്താവിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ഊർജപ്രതിസന്ധിയും പാകിസ്ഥാന്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെ പ്രതികൂലമായി ബാധിച്ചു. വൈദ്യുത തടസം 20 മില്ല്യൺ ജനസംഖ്യയുള്ള നഗരത്തിൽ സ്വദേശികളുടെ വൻ പ്രതിഷേധത്തിനിടയാക്കുകയാണ്.

സ്ഥലപരിമിതിയെ തുടർന്ന് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ഉടനടി സംസ്ക്കരിക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു. 30 മൃതദേഹങ്ങൾ ഇതുവരെയായി സംസ്ക്കരിച്ചു.

keywords : heat-pakisthan-180-obituary-

Post a Comment

0 Comments

Top Post Ad

Below Post Ad