Type Here to Get Search Results !

Bottom Ad

ഇലക്ട്രോണിക് ഇടപാടുകള്‍: രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം

തിരുവനന്തപുരം: (www.evisionnews.in) രാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകള്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്ത്. 
ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലായുള്ളത്. ഇലക്ട്രോണിക് ഇടപാടുകളുടെ കാര്യത്തില്‍ ഇക്കഴിഞ്ഞമാസംവരെ അഞ്ചാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ ദിവസമാണ് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തിയത്.

ഇക്കഴിഞ്ഞ ജനവരി മുതല്‍ ജൂണ്‍ ഒന്നുവരെ രാജ്യത്താകെ 1,60,10,93,340 ഇലക്ട്രോണിക് ഇടപാടുകള്‍ നടന്നപ്പോള്‍ സംസ്ഥാനത്ത് നടന്നത് 95,36,14,903 ഇടപാടുകളാണ്. 1000 പേര്‍ നടത്തുന്ന ഇലക്ട്രോണിക് ഇടപാടുകളുടെ ശരാശരിയിലും കേരളം ഒന്നാമതെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 1000 പേര്‍ 38,639.10 ഇലക്ട്രോണിക് ഇടപാടുകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് കണക്ക്. കേരളത്തില്‍ ഇ-ഗവേണന്‍സ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇലക്ട്രോണിക് ഇടപാടുകളില്‍ കേരളം ഒന്നാമതെത്തുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റേതാണ് കണക്കുകള്‍.

പൊതു സേവനങ്ങള്‍ ഇലക്ട്രോണിക് അധിഷ്ഠിതമായി സാധ്യമാക്കുന്നതാണ് ഇ-ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്. നികുതിയടക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍ മറ്റ് സബ്‌സിഡികള്‍ തുടങ്ങിയവ ഓണ്‍ലൈനായി നല്‍കല്‍, വെള്ളക്കരം, ടെലിഫോണ്‍ബില്‍, വൈദ്യുതി ബില്‍ തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനം വഴി അടയ്ക്കല്‍, സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട വിവരങ്ങള്‍ വെബ്‌സൈറ്റുവഴി ലഭ്യമാക്കല്‍, മറ്റ് മൊബൈല്‍ ഗവേണന്‍സ് സംവിധാനങ്ങള്‍ തുടങ്ങിയവയില്‍ നടന്നിട്ടുള്ള ഇടപാടുകള്‍ എന്നിവയൊക്കെ കണക്കാക്കിയാണ് ഇത് നിര്‍ണയിച്ചത്.

മുപ്പതിലധികം സേവനങ്ങളാണ് നിലവില്‍ സംസ്ഥാനത്ത് ഇലക്ട്രോണിക് ആയി ലഭ്യമാകുന്നത്. ഇലക്ട്രോണിക് ഇടപാടുകള്‍ വിശകലനം ചെയ്യുന്നതിനുള്ള കേന്ദ്ര വിവര സാങ്കേതിക വകുപ്പിന്റെ സംവിധാനവുമായി സംസ്ഥാനത്തെ ഇടപാടുകള്‍ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നതേയുള്ളൂ. 2013 ഒക്ടോബറിലാണ് കേരളത്തിന്റെ പ്രോജക്ടുകള്‍ കേന്ദ്രത്തിന്റെ സംവിധാനവുമായി ഏകോപിപ്പിക്കുന്നത് ആരംഭിച്ചത്. അത് പൂര്‍ത്തിയായിട്ടുമില്ല. 

കേരളത്തിലെ പ്രോജക്ടുകള്‍ എല്ലാം ഈ മാസം തന്നെ ഇ-താള്‍ എന്ന കേന്ദ്രത്തിന്റെ വെബ്‌സൈറ്റുമായി ഏകോപിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. അടുത്തമാസത്തോടെ അവ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.ടി. മിഷന്‍ ഡയറക്ടര്‍ കെ.മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ഈ ഏകോപനം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ നടക്കുന്ന ഇലക്ട്രോണിക് ഇടപാടുകളെല്ലാം കേന്ദ്രത്തിന്റെ കണക്കില്‍ ഉള്‍പ്പെടുകയും ഇലക്ട്രോണിക് ഇടപാടുകളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളം ബഹുദൂരം മുന്നിലാവുകയും ചെയ്യും.



keywords: electronic-transfer-india-first
Tags

Post a Comment

0 Comments

Top Post Ad

Below Post Ad