ന്യൂഡൽഹി: (www.evisionnews.in)വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനായി സഹായിക്കുന്ന മൊബൈൽ ആപ്പ് കൊണ്ടുവരുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ടാക്കട്ടോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാഷ്ട്രിയ യോഗ ശിക്ഷക് സമ്മേളൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
കൂടാതെ ചടങ്ങിൽ വച്ച് സ്മൃതി എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ ആറു മുതൽ പത്തു വരെയുള്ള ക്ലാസുകളുടെ സിലബസും പാഠ്യസാമഗ്രികളും അദ്ധ്യാപക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ട്രെയിനിംഗ് മോഡ്യൂൾ പ്രകാശിപ്പിച്ചു. മന്ത്രാലയം എൻ.സി.ഇ.ആർ.ടിയുടെ കീഴിൽ അടുത്ത മാസം 17ഓടെ മൊബൈൽ ആപ്ലിക്കേഷൻ പ്രകാശിപ്പിക്കും. ഒന്നാം തരം മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ ആപ്പ് വഴി ലഭ്യമാകും.
keywords: newdelhi-ncert-book-free-ap

Post a Comment
0 Comments