Type Here to Get Search Results !

Bottom Ad

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരും മദ്യപാനികളും തമ്മില്‍ കൂട്ടത്തല്ല്; സ്ത്രീകള്‍ നിലവിളിച്ചു


നീലേശ്വരം;(www.evisionnews.in) കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരും മദ്യപാനികളും തമ്മില്‍ പൊരിഞ്ഞ സംഘട്ടനം. ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട്ട് നിന്നും കൊന്നക്കാട്ടോക്ക് പുറപ്പെട്ട കെ.എല്‍. 15 8539 നമ്പര്‍ കെ.എസ്.ആര്‍.ടി. സി ബസിലാണ് കൂട്ടയടി നടന്നത്. ബസിലെ യാത്രക്കാരായ സ്ത്രീകളും കുട്ടികളും സംഘര്‍ഷം കണ്ട് നിലവിളിച്ചു. ഒടുവില്‍ പോലീസ് എത്തി മദ്യപാനികളിലൊരാളെ കസ്റ്റഡിയിലെടുത്തതോടെയാണ് യാത്രക്കാരുടെ ശ്വാസം നേരെ വീണത്. നീലേശ്വരത്ത് നിന്ന്ും 8.20 ന് ബസ് പുറപ്പെട്ടു. നീലേശ്വരം സ്റ്റാന്റില്‍ നിന്നും കാലിച്ചാമരത്ത് ഇറങ്ങേണ്ട നാല് മദ്യപാനികള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിലയുറപ്പിച്ചു. കരിന്തളത്തിറങ്ങേണ്ട രണ്ട് മദ്യപാനികള്‍ പിന്‍ഭാഗത്തും കയറിപ്പറ്റി. ഇവര്‍ ടിക്കറ്റെടുക്കാന്‍ തയ്യാറായില്ല. ആദ്യം പിന്‍ഭാഗത്തുള്ളവരെയാണ് കണ്ടക്ടര്‍ സമീപിച്ചത്. ഇവര്‍ ടിക്കറ്റെടുക്കാതിരുതിനെതുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുത്ത് മു ന്‍ഭാഗത്തേക്ക് പോയി. ഏ റ്റവും മുമ്പിലെത്തിയപ്പോള്‍ നാലുപേര്‍ അവിടെയും ടിക്കറ്റെടുത്തില്ല. പണം പിന്നെതരാമെന്നാണ് ഇവരുടെ മറുപടി. ഇതോടെ ബസ് ചായ്യോത്ത് നിര്‍ത്തിയിട്ടു. പ്രശ്‌നത്തില്‍ മറ്റ് യാത്രക്കാര്‍ ഇടെപെട്ടങ്കിലും മദ്യപാനികളുടെ സംഖ്യ കൂടുതലായതിനാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതിനിടയില്‍ മറ്റ് യാത്രക്കാരും മദ്യപാനികളും വാക്കേറ്റത്തിലേര്‍പ്പെടുകയും അടി തുടങ്ങുകയുമായിരുന്നു. നിഷ്പക്ഷത പാലിച്ച യാത്രക്കാര്‍ പ്രശ്‌നത്തിലിടപെട്ട് വണ്ടി മുമ്പോട്ടെടുക്കാന്‍ തീരുമാനമായെങ്കിലും കരിന്തളത്ത് ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കരിന്തളത്തിറങ്ങേണ്ട ഒരു മദ്യപാനി ബസിലുണ്ടായിരുന്നു ഒരു യാത്രക്കാരനെ തല്ലിയ ശേഷം രക്ഷപ്പെട്ടു. ഇതോടെ മറ്റ് യാത്രക്കാര്‍ ഓടിയ മദ്യപാനിയുടെ പിന്നാലെ പാഞ്ഞെങ്കിലും അയാള്‍ ഇരുളില്‍ മറഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ബസില്‍ അവശേഷിച്ച മദ്യപാനിയെ യാത്രക്കാര്‍ കൈകാര്യം ചെയ്തു. ഇതോടെ ബസ് ഇനി മുമ്പോട്ടെടുക്കാന്‍ കഴിയില്ലെന്ന്്് െ്രെഡവര്‍ പ്രഖ്യാപിച്ചു. ഒടുവില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഒരു മദ്യപാനി മാത്രമാണ് ബസില്‍ അവശേഷിച്ചത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. അവശേഷിച്ച മദ്യപാനിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബസ് യാത്ര തുടര്‍ന്നു. 10 മണിക്ക് കൊക്കാട് എത്തേണ്ട ബസ് ഏറെ വൈകിയാണ് എത്തിയത്.

Keywords :ksrtc-drunken-fight-ticket issue
Tags

Post a Comment

0 Comments

Top Post Ad

Below Post Ad