ന്യൂഡല്‍ഹി: (www.evisionnews.in)191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമായി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അമേരിക്കയില്‍ പ്രധാനമായും യോഗ ചടങ്ങുകള്‍ നടക്കുന്നത് ടൈം സ്‌ക്വയറിലാണ്. 30,000 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു സൂചന. അമേരിക്ക കൂടാതെ ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌പെയ്ന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും യോഗ പരിപാടികള്‍ നടന്നു.
ന്യൂഡല്‍ഹിയില്‍ നടന്നചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗചെയ്തു. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്. ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. ഡല്‍ഹിയില്‍ രാജ്പഥില്‍ കനത്ത സുരക്ഷയോടെയാണ് യോഗദിനം ആചരിച്ചത്. ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന്റെ ലോക റെക്കോര്‍ഡും രാജ്പഥിലെ ചടങ്ങ് പ്രതീക്ഷിക്കുന്നുണ്ട്. ഈവര്‍ഷമാലാണ് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാചരണ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.
keywords : 191-countries-yoga-day-stated

Post a Comment
0 Comments