Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: സുഹൃത്തിന് ഗുരുതരം


കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ വെങ്കിടേഷിന്റെ മകന്‍ രൂപേഷാ(17)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അതുലിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അതുലിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട്ടാണ് വെച്ചാണ് അപകടം. രൂപേഷും അതുലും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രൂപയാണ് മാതാവ്. സഹോദരന്‍: രതീഷ്. പ്ലസ് വിദ്യാര്‍ത്ഥിയാണ് രൂപേഷ്.


Keywords: Kasaragod-kand-news-accident-student-died-lorry-athul

Post a Comment

0 Comments

Top Post Ad

Below Post Ad