Type Here to Get Search Results !

Bottom Ad

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണം : കെ.എന്‍.എ ഖാദര്‍.

evisionnews

മലപ്പുറം:(www.evisionnews.in)സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന് മുസ്ലീം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു.യോഗയെ എതിര്‍ക്കുന്നത് ഇതേക്കുറിച്ച് അറിവില്ലാത്തവരാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. മലപ്പുറം പുകയൂരില്‍ വേദവ്യാസ വിദ്യാനികേതന്‍ സ്‌കൂളിലെ യോഗാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗ ഭാരത സംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്നും, മത, രാഷ്ട്രീയ സംഘടനകളുടെ സ്വത്തല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം എംഎല്‍എ പി ഉബൈദുള്ളയും മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് മുസ്തഫയും കോട്ടക്കുന്നില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ഏറെ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മുസ്ലിം ലീഗ് എം.എൽ.എയുടെ പ്രസ്താവന ചർച്ചയായിരിക്കുകയാണ്.

Keywords : yoga day-compulsory-kna khader-inauguration-malappuram

Post a Comment

0 Comments

Top Post Ad

Below Post Ad