നീലേശ്വരം: (www.evisionnews.in) മത്സ്യബന്ധനത്തിനിടെ മരത്തടിയില്‍ തലയില്‍ ഇടിച്ച് യുവാവ് മരിച്ചു. . നീലേശ്വരം തൈക്കടപ്പുറം സുനാമി കോളനിയിലെ നന്ദനന്‍ മുല്ല ദമ്പതികളുടെ മകന്‍ നിഖില്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം തൈക്കടപ്പുറത്താണ് സംഭവം. മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിലൂടെ ഉയര്‍ന്നുവന്ന മരത്തടി തലയില്‍ ഇടിക്കുകയായിരുന്നു.ഉടന്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിമ്മി ഏക സഹോദരിയാണ്.
Keywords: kasaragod-neeleshwaram-nikhil-thaikadappuram

Post a Comment
0 Comments