ബംഗ്ലൂര്‍: (www.evisionnews.in)2018 റഷ്യ ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ഇന്ന് ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കിക്കോഫ്. രണ്ടാം റൗണ്ടിലെ ഗ്രൂപ് 'ഡി' മത്സരത്തില്‍ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ അങ്കം.
ഇറാന്‍, തുര്‍ക്‌മെനിസ്താന്‍, ഗുവാം എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ഹോം, എവേ അടിസ്ഥാനത്തിലെ മത്സരങ്ങളില്‍ തുടക്കത്തിലേ ജയിച്ചെങ്കിലേ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ആയുസ്സുള്ളൂ. കണക്കിലും പാരമ്പര്യത്തിലും ഇന്ത്യക്ക് കൈയത്തൊദൂരത്താണ് ഒമാന്‍. എന്നാല്‍, പുതിയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ ഒരുക്കിയ ടീമില്‍ വിശ്വസിക്കാനാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇഷ്ടം. പട്ടാളച്ചിട്ടയില്‍ കഠിന പരിശീലനവും കഴിഞ്ഞ് ഒരു പോരാളിയുടെ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ഒരുങ്ങിയത്. റാങ്കിങ്ങില്‍ ഇന്ത്യ 141ഉം, ഒമാന്‍ 101ഉം സ്ഥാനത്ത്.
നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വഴങ്ങിയത് 11 ഗോളുകള്‍. രണ്ടു കളിയില്‍ ഒമാന്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ഇന്ത്യ ജയിച്ചു. ഒന്ന് സമനിലയും. 2012ലായിരുന്നു ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.
Keywords : World cup qualifier-India-Oman-football
Keywords : World cup qualifier-India-Oman-football

Post a Comment
0 Comments