Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: യൂത്ത് ലീഗ്

evisionnews


കാസര്‍കോട്: (www.evisionnews.in)2013ല്‍ തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായ കാസര്‍കോട്ടെ നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമാകുന്ന മെഡിക്കല്‍ കോളജ് നിര്‍മ്മാണം വൈകുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഹാരിസ് പട്‌ള സ്വാഗതം പറഞ്ഞു. മുജിബ് കമ്പാര്‍, ഹാശിം ബംബ്രാണി, കബീര്‍ ചെര്‍ക്കള, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഇക്ബാല്‍ ചൂരി, മുജിബ് തളങ്കര, നവാസ് കുഞ്ചാര്‍, സുബൈര്‍ മാര, സഹദ് ബാങ്കോട്, ജുനൈദ് ചൂരി, സി.ബി. ലത്തീഫ്, നിസാം ഹിദായത്ത് നഗര്‍, നൗഷാദ് മീലാദ് പ്രസംഗിച്ചു.

keywords : kasaragod-medical-college-built-start-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad