കാസര്‍കോട് : മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ഗതാഗതതടസവും അപകടമരണങ്ങളും പതിവായി. പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ നപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മംഗല്‍പാടി പൗരസമിതി പ്രവര്‍ത്തകര്‍ ഉപ്പളയില്‍ ദേശീയപാത ഉപരോധിക്കും. ഈ മാസം അവസാനമാണ് ഉപരോധ സമരം നടത്തുകയെന്നും പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഞ്ചേശ്വരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപം ദേശീയപാതയില്‍ ടാങ്കര്‍ലോറികളടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 4ഏക്കര്‍ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണെന്നും ചെക്ക പോസ്റ്റില്‍ കമ്പ്യൂട്ടറൈസ്ഡ് സ്‌ക്രീനിംഗ് സംവിധാനം നടപ്പിലാക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
ചെക്ക്‌പോസ്റ്റില്‍ നിരവധി അപകടമരണങ്ങള്‍ നടന്നിട്ടും സിഗ്നല്‍ വെളിച്ചവുമില്ലാതെ ടാങ്കര്‍ ലോറികള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നത് പതിവാകുകയാണ്. റോഡരികില്‍ അലക്ഷ്യമായി ചരക്കുലോറികള്‍ നിര്‍ത്തിയിടുന്നത് മൂലം ഇതുവഴിയുള്ള വാഹനയാത്രികരും രൂക്ഷമായ ഗതാഗത കുരുക്കില്‍പ്പെടുന്നുവെന്നും പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ് ഇഖ്ബാല്‍, മഹമൂദ് കൈക്കമ്പ, മഹമൂദ് സീഗന്തടി, ഹമീദ് കോസ്‌മോത്ത്, ഗിരീഷ് പൊതുവാള്‍, ഖാദര്‍ പത്വാടി, കൊട്ടാരം അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod-news-checkpost-news-manjeshwer-news-national-highway-vahanakkurukk

Post a Comment
0 Comments