മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരം കടംബാർ ഗവ: ഹൈ സ്കൂളിൽ മലയാളം അധ്യാപകരെ നിയമിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു.ഇവിടെ മലയാളം പഠിപ്പിക്കുവാൻ അധ്യാപകർ ഇല്ലാത്തതിനാൽ മലയാള പഠനം അനിശ്ചിതത്തിലാണ്.പഠനം നടക്കാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ ടിസി വാങ്ങി തിരിച്ചുപോയി.
പുതിയ അധ്യായന വർഷം ആരംഭിച്ചിട്ടും സ്ഥിരം അധ്യാപകരെ ഇതുവരെ നിയമിചിട്ടില്ല, വോർകടി പഞ്ചായത്തിലെ മലയാളികൾ പഠിക്കുന്ന ഏക സ്കൂളാണിത്. ഇവിടെയും മലയാളം ഇല്ലാതാകുമെന്ന ആശങ്കയിലാണ് രക്ഷിതാകൾ,
അടിയന്തരമായി അധ്യാപകരെ ഉടൻ നിയമിച്ചില്ലെങ്കിൽ എം എസ് എഫ് ശക്തമായ സമരം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് മഞ്ചേശ്വരം അറിയിച്ചു
Keywords :msf manjeshwar mandalam-vorkady panchayat-malayalam teacher

Post a Comment
0 Comments