(www.evisionnews.in)
റമദാന്‍ ധരിക്കാന്‍
എനിക്കാശയായി
അതിനായ് ഇടങ്ങള്‍
അലങ്കാരമായി
റബ്ബിനോട് ഇരന്ന്
ഒരുങ്ങിയിരുന്ന്
റജബിലും ശഅബാനിലും
കാരുണ്യത്തിന്റെയും
പാപമോചനത്തിന്റെയും
സ്വര്‍ഗ്ഗത്തെ തേടലിന്റെയും
നിറങ്ങളാല്‍
വര്‍ണ്ണാഭമാണാ ഉടുപ്പ്
(www.evisionnews.in)
ലൈലത്തുല്‍ ഖദ്‌റിന്റെ
തിളക്കമുണ്ടതിന്, കാരണം
അതിന്റെ തുണിത്തരം ഖുര്‍ആന്‍
ഈമാനും തൗബായാലും
അലക്കും ഭക്ഷണപാനീയം
ഒഴിവാക്കി സൂക്ഷിക്കും
നാഥന്റെ ഈ സമ്മാനത്തിനായ്
മനസ്സ് തുടിച്ച്, വായ മാന്ത്രികമായി
Keywords: Kasaragod-kavitha-news-ramadan-quran-article-ramadaan-welcome-lailathul khadar


Post a Comment
0 Comments