Type Here to Get Search Results !

Bottom Ad

അപകടത്തില്‍ പരിക്കേറ്റ കുട്ടിയേയും കൊണ്ട് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

മഞ്ചേശ്വരം: (www.evisionnews.in) അപകടത്തില്‍ പരിക്കേറ്റ കുട്ടിയേയും കൊണ്ട് മംഗലാപുരം ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സൗത്ത് ചിത്താരിയിലെ ശിഹാബിന്റെ മകന്‍ ലുഖ്മാ(10)നെയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. 

ബുധനാഴ്ച രാത്രി 10 മണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ലുഖ്മാനെ കാറിടിച്ചത്. ഉടന്‍ തന്നെ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രഥമ ശുശ്രീഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് മഞ്ചേശ്വരത്തെത്തിയപ്പോള്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ഇതേതുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.



keywords: manjeshwar-mangalore-ambulance-accident 


Post a Comment

0 Comments

Top Post Ad

Below Post Ad