ബദിയഡുക്ക : (www.evisionnews.in) ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 വിദ്യാര്‍ഥികള്‍ക്ക് കസേരയും മേശയും വിതരണം ചെയ്തു. അക്ഷര ജ്യോതി വിദ്യാ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പിന്നോക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭട്ട്, സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ഗംഗാദര ഗോളിയട്ക്ക, ചന്ദ്രാവതി, രേഷ്മ സന്ദോഷ്, ബി.സൂപ്പി, വിനോദ് കുമാര്‍, രാമ ചന്ദ്രന്‍ നായര്‍ സി, ബി. രാമ പാട്ടാളി, ഡി.ഗോപാല, ഐത്തപ്പ പട്ടാജെ, ജഗന്നാഥ ഷെട്ടി, നാരായണ നീര്‍ച്ചാല്‍, രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords: badiyadukka-pattika-jathi-students-books-supply

Post a Comment
0 Comments