കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാപരിധിയിലെ ഗവ. വിദ്യാലയങ്ങളില്‍ 'വൈ ഫൈ' സംവിധാനം വരുന്നു. കാസര്‍കോട് നഗരസഭയാണ് വിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുഗമമാക്കാന്‍ വൈ ഫൈ പദ്ധതിയുമായി മുന്നോട്ടുവരുന്നത്. നിലവില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവേശനം, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, വിവിധ വകുപ്പുകള്‍ ആവശ്യപ്പെടുന്ന വിവരശേഖരണം തുടങ്ങിയവ ഓണ്‍ലൈനയാണ് നടക്കുന്നത്. സ്‌കൂളുകള്‍ വൈ ഫൈ ആകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകും.
Keywords: Kasaragod-news-nagarasabha-news-wifi-online-service

Post a Comment
0 Comments