Type Here to Get Search Results !

Bottom Ad

വിഷന്‍ 2020 ബദിയടുക്ക ഡെവലപ്‌മെന്റ് ക്യാമ്പയിന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്യും

evidionnews
ബദിയഡുക്ക : (www.evisionnews.in) ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെ വിഷന്‍ 2020 ഡെവലപ്‌മെന്റ് ക്യാമ്പയിന്‍ 20 ന് ബഹു. കേരള പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ വി.കെ ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്‍ പ്രകാരം 20 ദിവസത്തിനുള്ളില്‍ 20 പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. കയ്യാര്‍ കിഞ്ഞണ്ണ റൈ പഞ്ചായത്ത് ലൈബ്രറി, കിസാന്‍ ജ്യോതി സമഗ്ര നെല്‍ കൃഷി വികസനം, ക്ലീന്‍ ബദിയടുക്ക ശുചിത്ത്വ ക്യാമ്പയിന്‍, വനിതാ ഭവന്‍, വിവിധ കുടിവെളള പദ്ധതികളുടെ ഉദ്ഘാടനം, ഇന്‍ഡോര്‍ കോര്‍ട്ടിന് തറക്കല്ലിടല്‍, പട്ടിക ജാതി യുവജന നാടന്‍ പരിശീലന കേന്ദ്രം മുതലായ 20 പ്രവര്‍ത്തികളാണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.


keywords : vision-20-20-badiyadka-development-campaign-minister-ibrahim-kunji-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad