തിരുവനന്തപുരം: (www.evisionnews.in) സോളര്‍ കേസില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്ന ആരോപണമടങ്ങിയ സരിത നായരുടെ സംഭാഷണം പുറത്ത്. തന്നെ ദുരുപയോഗം ചെയ്തവരുടെ പട്ടിക കോടതിക്ക് കൈമാറുമെന്ന് സരിത പറഞ്ഞു. സരിതയ്ക്ക് മുഖ്യമന്ത്രിയും അടൂര്‍ പ്രകാശും പണം നല്‍കിയെന്ന ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലാണ് പുതിയ വിവാദം.
സോളര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം കോടതിക്കുപുറത്തുള്ള സരിത എസ്.നായരുടെ മൊബൈല്‍ സംഭാഷണമാണ് ആദ്യം പുറത്തുവന്നത്. ഭരണരംഗത്തുള്ള പലരുടെയും അറിവോടെയാണ് ഇടപാടുകള്‍ നടത്തിയതെങ്കിലും കാര്യത്തോടടുത്തപ്പോള്‍ എല്ലാവരും പിന്‍മാറി. ഇക്കാര്യം സരിത മലപ്പുറത്തും ആവര്‍ത്തിച്ചു. സഹായവാഗ്ദാനം നല്‍കി വഞ്ചിച്ചവരുടെ പേരുകള്‍ കോടതിക്കു കൈമാറും.
അതേസമയം സരിതയെ മുഖ്യമന്ത്രിയും മന്ത്രി അടൂര്‍ പ്രകാശും തമ്പാനൂര്‍ രവി മുഖേന പണം നല്‍കി സഹായിച്ചെന്ന സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു.
എന്നാൽ മുഖ്യമന്ത്രി ഉള്‍പെടെ ഒരു രാഷ്ട്രീയ നേതാക്കളുമായും പണമിടപാട് നടത്തിയിട്ടില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം തന്‍റേതല്ല.ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും ഫെനി ആലപ്പുഴയില്‍ പറഞ്ഞു.
keywords: solar-case-sarithas-nair-minsters-mla

Post a Comment
0 Comments