Type Here to Get Search Results !

Bottom Ad

തകർന്ന റോഡിൽ മുതല; അധികൃതരുടെ കണ്ണുതുറന്നു


evisionnews

ബെംഗളൂരു:(www.evisionnews.in) കുണ്ടും കുഴിയുമായ റോഡുകള്‍... മഴപെയ്താല്‍ പറയുകയും വേണ്ട... നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നു തിരിഞ്ഞുനോക്കുന്നു പോലുമില്ല. എന്തു ചെയ്യും? ബെംഗളൂരുവിലെ ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരന്‍ ഈ അവസ്ഥരെ വളരെ രസകരമായി സമീപിച്ചു. വടക്കന്‍ ബെംഗളൂരുവിലെ സുല്‍ത്താന്‍പാല്യ മെയിന്‍ റോഡില്‍ കുണ്ടും കുഴിയുമായ ഭാഗത്ത് ബാദല്‍ മുതലയെ ഉണ്ടാക്കി വച്ചു. കണ്ടാല്‍ ജീവനുണ്ടെന്നു തോന്നുന്ന മുതല ഏതായാലും അധികൃതരുടെ കണ്ണു തുറപ്പിച്ചു. വഴി ശരിയാക്കിക്കിട്ടി.
റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് ഒരു മാസം മുന്‍പ് പൊട്ടിയിരുന്നു. കനത്ത മഴയും ഗതാഗത തിരക്കും റോഡില്‍ വലിയ കുഴി രൂപപ്പെടുത്തി. പലതവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഗുണമുണ്ടായില്ല. തുടര്‍ന്നാണ് ഇങ്ങനെയൊരു കലാരൂപം ഉണ്ടാക്കാന്‍ തയാറായതെന്ന് ബാദല്‍ നഞ്ചുണ്ടസ്വാമി പറഞ്ഞു. മുതലയെ ഉണ്ടാക്കിയതിന് 6000 രൂപ സ്വന്തം കൈയില്‍ നിന്നാണ് ബാദല്‍ മുടക്കിയത്.

Keywords :Banglore-Road-damage-Crocodile
The life-size crocodile measures nine feet in length and weighs 18 to 20 kg. Some local residents were fooled by the life sized crocodile.In an expression of his frustration over the lackadaiscal approach of civic authorities in Bangalore, Baadal Nanjundaswamy planted a life sized crocodile in a 12-feet-long pot hole on the Sulthanpalya Main Road in north Bangalore on Thursday.


The crocodile pond did not exactly attract the attention of authorities but it aroused the   curiosity of hundreds of people passing by.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad