Type Here to Get Search Results !

Bottom Ad

കനത്ത മഴ: മുംബൈയിൽ ജനജീവിതം താറുമാറായി; റയിൽ പാളങ്ങൾ വെള്ളത്തിനടിയിൽ



മുംബൈ:(www.evisonnews.in) കനത്ത മഴയെ തുടർന്ന് മുംബൈയിൽ ജനജീവിതം താറുമാറായി. സ്കൂളുകൾ അടച്ചു. ഇന്നലെ രാത്രിയാണ് മഴ പെയ്തു തുടങ്ങിയത്. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 4.60 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ ആവശ്യമായ ജാഗ്രത സ്വീകരിക്കണമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ജനങ്ങളോട് ആവശ്യപ്പെട്ടു.

റയിൽപ്പാതകൾ മുഴുവനും വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ ഗതാഗതവും സ്തംഭിച്ചു. ഹാർബർ ലൈനിലെ ട്രെയിനുകൾ റദ്ദാക്കി. ഇപ്പോൾ സിഎസ്ടി ടെർമിനസിൽ നിന്ന് കുർല സബർബിലേക്കുള്ള തിരക്കേറിയ ലൈനിലേ ട്രെയിൻ ഗതാഗതം നടക്കുന്നുള്ളൂ. ട്രെയിൻ ഗതാഗതം സ്തംഭിച്ചത് ജനജീവിതത്തെ ബാധിച്ചു. ജോലിക്കു പോകാൻ സ്റ്റേഷനുകളിലെത്തിയപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ കാര്യം ജനങ്ങൾ അറിയുന്നത്.

ദിനംപ്രതി 70-80 ലക്ഷം പേരാണ് എല്ലാദിവസവും ലോക്കൽ ട്രെയിൻ വഴി യാത്ര ചെയ്യുന്നത്. എന്നാൽ അത്യാവശ്യമായിട്ടല്ലാതെ യാത്ര ചെയ്യരുതെന്ന് റയിൽവേ അധികൃതർ നിഷ്കർഷിക്കുന്നു. മുംബൈ സെൻട്രലിലും മാട്ടുംഗയിലും വെള്ളം നിറഞ്ഞുകിടക്കുകയായതിനാൽ സബർ‍ബൻ സർവീസുകളെ ബാധിച്ചതായി പശ്ചിമ റയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ബസുകളും വഴിമാറിപ്പോകുകയാണ്.
ദാദർ, കൊളാബ, പരേൽ, കുർള, അന്തേരി, സാന്താക്രൂസ്, മലാഡ്, മാഹിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

Keywords: Mumbai-in-water-heavy-rain










Tags

Post a Comment

0 Comments

Top Post Ad

Below Post Ad