Type Here to Get Search Results !

Bottom Ad

ഇത് ഇ വായനയുടെ കാലം


സ്വഫ്‌വാന്‍ ചെടേക്കാല്‍
വായന മരിക്കുന്നില്ല. മനുഷ്യ വളര്‍ച്ച പ്രകൃതിനിയമമാണ്. പക്ഷെ കുഞ്ഞുണ്ണിക്കവിതകള്‍ വിളിച്ചോതുന്നത് പോലെ വായനയിലൂടെ വളര്‍ന്നാലേ വിളയുകയുള്ളൂ, ഇല്ലെങ്കില്‍ വളര്‍ന്ന് വളര്‍ന്ന് വളഞ്ഞുപോവും. ലോകമാകുന്ന മഹാ പുസ്തകത്തെ വായിച്ച് വളര്‍ന്ന ചരിത്രമേ മനുഷ്യര്‍ക്കുള്ളൂ. മനുഷ്യന്റെ തലമുറകള്‍ വളരുന്തോറും വായനയുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടു. വായനയുടെ മേഖലകള്‍ വര്‍ദ്ധിച്ച് വന്നു. അന്ന് മുതലൊക്കെ മനുഷ്യര്‍ക്ക് വായനയോട് അതീവ താല്‍പര്യമായിരുന്നു. എന്തും വായിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം വായനയീലൂടെ മാത്രമെ അറിവും സംസാംസ്‌കാരവും ഉണ്ടാവുമെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നില്‍ (www.evisionnews.in).

ലോകത്തിലെ പ്രധാനശക്തികള്‍ വാളും തൂലികയുമാണെന്ന് പറഞ്ഞ നെപ്പോളിയനോട് തൂലിക വാളിനേക്കാള്‍ ശക്തമാണെന്ന് തിരുത്തിപ്പറഞ്ഞ ബര്‍ബണ്‍ ലിറ്റണും,വ്യായാമം ശരീരത്തെ എന്നപോലെ വായന മനസ്സിനെ പരിപോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രശസ്ത ശാസ്ത്രജ്ഞന്‍ ജോസഫ് എഡിസണും വായനയുടെ ലോകത്ത് സ്വപ്‌ന രാജ്യം പണിതവരാണ്.പുസ്തങ്ങളെ സ്‌നേഹിച്ചവരെല്ലാം അത് തിരിച്ചും സ്‌നേഹിച്ചിട്ടുണ്ട്.

മനുഷ്യരില്‍ നിന്ന് പുസ്തകത്തെ ഒഴിച്ചാല്‍ കിട്ടുന്നത് കാടത്തമാണ്. ലോകമെന്ന പുസ്തകത്തെ വായിക്കാനുള്ള എളിയ ശ്രമമാണ് വായന. വായനാശീലമില്ലാത്തവര്‍ വികലാംഗനാണെന്നും പക്ഷെ, അവന് വികലാംഗ പെന്‍ഷന് അര്‍ഹതയുമില്ല.ജോര്‍ജ് വാഷിങ്ടന്റെ ആത്മകഥ വായിച്ചതുകൊണ്ടാണ് എബ്രാഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായത്. കൈയിലെ പടവാളും കീശയിലെ ഹോമറിന്റെ കൃതിയുമാണ് തന്നെ ലോകം കീഴടക്കാന്‍ പ്രേരിപ്പിച്ചതെന്ന് നെപ്പോളിയന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനാവായിരുന്നു അദ്ദേഹത്തിന്റെ ആഗ്രം വായന ഒരു ആനന്ദമാണ് വെറും ആനന്ദമല്ല മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ അതു സഹായിക്കുന്നു.ഒരു വായനക്കാരന്‍ ആയിരം ജീവിതങ്ങളിലൂടെ കടന്നു പോകുമ്പോള്‍ വായിക്കാത്തവന്‍ ജീവിച്ച് തീര്‍ക്കുന്നത് അവന്റെ വിധിയെ മാത്രമാണ്.

(www.evisionnews.in)പുസ്തകങ്ങളുടെ വരികള്‍ക്കിടയില്‍ വായനക്കാര്‍ക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്. അദൃശ്യവിനിമയവും ഏകാന്തസംഭാഷണവും സ്വപ്‌നജീവിതവുമായ വായനയില്‍ നിശ്ശബ്ദരാണെങ്കിലും അവര്‍ക്ക് അഭിപ്രായങ്ങളുണ്ട്, യോജിപ്പുകളും വിയോജിപ്പുകളും. ലിപികളുടെ വ്യത്യസ്ഥമായ പുസ്തകത്താളില്‍ നിശ്ശബ്ദതയ്ക്കുള്ളിലെ ആ തീവ്രശബ്ദങ്ങള്‍ വെളിപ്പെടുത്താന്‍ ഇടങ്ങള്‍ തേടിഅലയുകയാണവര്‍.വായിക്കാന്‍ സമയമില്ലെന്ന് പറയുന്നത് ജീവിക്കാന്‍ സമയമില്ലെന്ന് പറയുന്നതിന് തുല്ല്യമാണ്.

കുളിര്‍മയേകുന്ന ഗ്രാമീണ നിഷ്‌ക്കളങ്കതയില്‍ നിന്ന് നഗരത്തിന്റെ കുത്തിയൊഴുക്കിലൂടെ വായന അപാരതയുടെ 'ഇ ലോക'ത്തെത്തി നില്‍ക്കുന്നു. ഇത് മരണമല്ല, വായനയുടെ വിസ്‌ഫോടനമാണ്. പണ്ട് ഗ്രാമീണ വായനശാലകള്‍ 'സര്‍വകലാശാല'കളായിരുന്ന കാലത്ത് അറിവിന്റെ വേരുകള്‍ തേടിയെത്തുന്ന സാധാരണക്കാരനെ പത്രങ്ങളും വാരികകളും പുസ്തകങ്ങളുമെല്ലാം ഇളക്കിമറിച്ച ഓര്‍മകളുടെ ഗൃഹാതുരതയിലേക്ക്(www.evisionnews.in)...

ഇത്തിരിയെങ്കിലും വായനാശീലമുള്ളവര്‍ക്ക് അവധിക്കാലത്ത് വലിയൊരാശ്വാസം വായനശാലതന്നെയാണ്. തിരക്കില്ലാത്ത വേളകളില്‍ ശ്രദ്ധേയമായ പുസ്തകത്തെപ്പറ്റിയോ സംഭവങ്ങളെപ്പറ്റിയോ അവിചാരിത സംഭാഷണങ്ങള്‍ തുടങ്ങുക ലൈബ്രറിയില്‍തന്നെയാണ്. ഈ സംഭാഷണവും സൗഹൃദവും സഹൃദയത്വവും ഇത്തിരിയൊക്കെ ദൃഢപ്പെടുമ്പോഴാണ് പാതിരാവിലെപ്പോഴോ കുത്തിക്കുറിച്ച മനസ്സിന്റെ ഓരോ കിറുക്കുകള്‍ കടലാസില്‍ പകര്‍ത്തിയത് തെല്ലുമടിച്ചാണെങ്കിലും മുന്നിലേക്ക് നീട്ടാന്‍ ഇത്തിരി ധൈര്യം കിട്ടുക. കവിതയോ കഥയോ വായിച്ച് പൊതുവായ അഭിപ്രായനിര്‍ദേശങ്ങളറിയിച്ച് ഒടുവില്‍ 'നന്നായിരിക്കുന്നു' എന്നൊരു വാക്കുകേള്‍ക്കുമ്പോള്‍ അതോര്‍ത്ത് സ്വയം മറന്നുകൊണ്ടുള്ള വഴിയാത്രകള്‍ക്ക് എന്തൊരു ആശ്വസമാണ്.....

ഇന്നും വായന മരിച്ചിട്ടില്ലെന്നതിന് എറ്റവും വലിയ തെളിവാണ് വര്‍ദ്ധിച്ച് വരുന്ന പത്ര, മസിക, വാരിക പ്രസിദ്ധീകരണങ്ങള്‍.വായനയുടെ പുതുലോകം തേടിപോയ ന്യൂജെനറേഷനും ഉണ്ട് വായനെ പറ്റി പറയാന്‍.വീടിന്റെ വാരാന്തയില്‍ നീളന്‍ കസേരയിലിരുന്നു കട്ടന്‍ കാപ്പിയും ദിന പത്രവും വായിക്കുന്നത് ഇന്ന് വെറും ഓര്‍മ്മ മാത്രം(www.evisionnews.in).

വിവര സാങ്കേതിക വിദ്യയുടെ നൂനത സങ്കല്‍പങ്ങളില്‍ ലോകം കൈയ്യിലിട്ട് കറക്കുമ്പോള്‍ വായനകള്‍ ഇ-വായനയായി മാറി.ദ്യശ്യ-ശ്രാവ്യ മധ്യമങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ സജീവമായി.ഐപാടും ആന്‍ഡ്രോയിടും വാഴുന്ന കാലത്ത് പൊടിതട്ടിയെടുക്കേണ്ട പഴഞ്ചന്‍ പുസ്തകള്‍ക്ക് പിന്നാലെ ഈ ജെനറഷന്‍ പോവില്ല.എല്ലാത്തിനും ദ്രൃതി പിടിച്ച ജീവിതത്തില്‍ വായിക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു എന്നത് തന്നെ ആശ്ചര്യമാണ്.വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും പരിധിക്ക് പുറത്താവാത്ത കാലത്തോളം വായനയുടെ പുതിയ ബ്ലോഗുകള്‍ സ്ൃഷ്ടിച്ച് വരും തലമുറകള്‍ക്ക് അറിവും അനുഭവും കൈമാറികൊണ്ടെയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.



Keywords: article-news-vayanadinam-news-new-generation








Tags

Post a Comment

0 Comments

Top Post Ad

Below Post Ad