കാസര്‍കോട്:(www.evisionnews.in) പരിസ്ഥിതി നാശം മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ നാടിനെ പച്ചപ്പണിയിക്കാന്‍ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. മുസ്്‌ലിം ലീഗ് പരിസ്ഥിതി വാരാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരി്സ്ഥിതി സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം.
സംസ്ഥാന പ്രസിഡണ്ട് ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബിനാ റഷീദ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധിയായി 20വര്‍ഷം പൂര്‍ത്തിയാക്കുന്ന കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ബീഫാത്തിമ ഇബ്രാഹിമിന് വനിതാ ലീഗ് ജില്ലാകമ്മിറ്റിയുടെ ഉപഹാരം മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള സമ്മാനിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രമേശ് കാവില്‍ ക്ലാസെടുത്തു. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്്മാന്‍, വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജി, എം.എല്‍.എമാരായ എന്‍എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍റസാഖ്, കാസര്‍കോട നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ആയിഷത്ത് താഹിറ, ജനറല്‍ സെക്രട്ടറി പി.പി നസീമ, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞഹമ്മദ് പുഞ്ചാവി പ്രസംഗിച്ചു.
Keywords : Vanitha League-k ahammed kutty
Post a Comment
0 Comments