മെയിന്‍പുരി (www.evisionnews.in): ബലാത്സംഗങ്ങള്‍ നടക്കുന്നത് പുരുഷന്റെയും സ്ത്രീയുടെയും പരസ്പര സമ്മതത്തോടെയെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രിസഭാംഗം കോട്ടാറാം യാദവ്. ബലാത്സംഗങ്ങളെന്ന് കരുതുന്ന പല സംഭവങ്ങളും സ്ത്രീയുടെ സമ്മതത്തോടെയാണ് നടക്കുന്നത്. ഒരാള്‍ മറ്റൊരു വ്യക്തിയെ നിര്‍ബന്ധിച്ച് അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ബലാത്സംഗമെന്നു പറയാനാകില്ലെന്ന ടോട്ടാ റാം യാദവിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
ഉഭയ സമ്മതത്തോടെയും അല്ലാതെയും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംഭവം പുറംലോകം അറിയുന്നതോടെയാണ് പലതും ബലാത്സംഗമായി മാറുന്നത്. പരസ്പര സമ്മതത്തോടെ നടക്കുന്ന സംഭവങ്ങള്‍ സര്‍ക്കാരിന് എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മെയിന്‍പുരിയിലെ ജില്ലാ ജയില്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രോസസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് ചെയര്‍മാനാണ് ടോട്ടാറാം യാദവ്. മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി പ്രസ്താവനയെ അവലപിച്ചു. ടോട്ടാ റാമിനെതിരെ നടപടിയുണ്ടാവുമെന്ന് നേതൃത്വം അറിയിച്ചു. ബലാത്സംഗത്തെ കുറിച്ച് ആണ്‍കുട്ടികളായാല്‍ തെറ്റുകളൊക്കെപ്പറ്റും എന്ന മുലായം സിംഗിന്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.
Keywords: national-sexual-harassment-news-up-minister-processing-statement

Post a Comment
0 Comments