ന്യൂഡല്‍ഹി (www.evisionnews.in): അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി വിവാദങ്ങളുടെ തോഴനായ ബിജെപി എംപി സാക്ഷി മഹാരാജ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സാക്ഷി മഹാരാജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ക്ഷേത്ര നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് പറയാനാകില്ല. ഇന്നല്ലെങ്കില്‍ നാളെ അതാരംഭിക്കും. ബിജെപിക്കു മുന്നില്‍ ഇനി നാലു വര്‍ഷം കൂടിയുണ്ടെന്നും സാക്ഷി മഹാരാജ് ഓര്‍മിപ്പിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ബിജെപിയെ സംബന്ധിക്കുന്ന പ്രശ്‌നമല്ലെന്നും തന്നേപ്പോലുള്ള സന്യാസിമാരുമായി ബന്ധപ്പെട്ടുള്ളതാണെന്നും നേരത്തെ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. അയോധ്യയില്‍ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു. അത് ഭാവിയിലും അവിടെയുണ്ടാകും, കൂടുതല്‍ ഔന്നത്യത്തോടെ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളും മന്ത്രിമാരും വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ചതുള്‍പ്പെടെ നിരവധി വിവാദ പ്രസ്താവനകള്‍ സാക്ഷി മഹാരാജ് നേരത്തെയും നടത്തിയിട്ടുണ്ട്.
Keywords; National-bjp-government-sakshi-maharaj-news-ayodiya

Post a Comment
0 Comments