വിദ്യാനഗര്‍:(www.evisionnews.in) പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ആറുപേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ ഒരു കോംപ്ലക്‌സിന് പിറക് വശത്തെ ഒഴിഞ്ഞ പറമ്പില്‍ ചീട്ടുകളിയിലേര്‍പ്പെട്ട ബംഗാള്‍ സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ലക്ഷ്മിപുര ഉദംപൂര്‍ സ്വദേശികളായ ഹാഷിം സര്‍ക്കാര്‍(23), സ്വര്‍ണ കര്‍ദോപൂര്‍(38), പ്രദീപ് കുമാര്‍ അന്‍കര്‍(32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1660 രൂപ പിടിച്ചെടുത്തു.
നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ ചീട്ടുകളിയിലേര്‍പ്പെട്ട നായന്മാര്‍മൂല സ്വദേശി എസ്.എ. മുഹമ്മദ് കുഞ്ഞി(39), ചാലയിലെ അബ്ദുല്ല (47), പെരുമ്പളയിലെ ഷുക്കൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3440 രൂപ പിടിച്ചെടുത്തു.
keywords:play-cards-arrest-police

Post a Comment
0 Comments