Type Here to Get Search Results !

Bottom Ad

കടന്നല്‍കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.evisionnews.in) കടന്നല്‍കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ കടപ്പുറത്തെ മനാഫി(38)നാണ് ഗുരുതരമായി പരിക്കേറ്റത്. കീഴൂരിലെ അബ്ദുല്‍റഹ്മാന്‍ സ്രാങ്ക് (45), ദേളിയിലെ സിദ്ദീഖ് (42) എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍. ഇന്നലെ വൈകിട്ട് ആറ് മണിക്ക് കീഴൂര്‍ ഹാര്‍ബറില്‍ മീന്‍പിടിക്കാന്‍പോയപ്പോഴാണ് സംഭവം. കണ്ടല്‍കാടുകള്‍ക്കിടയില്‍ കൂടുവെച്ച കടന്നലുകളാണ് അക്രമിച്ചതെന്ന് കരുതുന്നു. നാട്ടുകാരാണ് മനാഫിനെ ആസ്പത്രിയില്‍ എത്തിച്ചത്.



keywords: kadannal-inchury-three-people

Post a Comment

0 Comments

Top Post Ad

Below Post Ad