Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in) കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ആയംപാറ കെ.കെ കരയിലെ ബാബു-ലക്ഷ്മി ദമ്പതികളുടെ മകൻ കെ. ലിബിനാ(12)ണ് മരിച്ചത്.ആയംപാറ ഗവ. യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് . ഇന്നലെ രാവിലെ 9 മണിയോടെ വീട്ടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒഴുക്കില്‍പെട്ട ലിബിന്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ലിബിനെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: കെ. ലിധിന്‍, കെ. നിഖില



keywords:student-accident-death 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad