Type Here to Get Search Results !

Bottom Ad

സമാധാനന്തരീക്ഷം പുനസ്ഥാപിക്കണം- പി കരുണാകരന്‍ എംപി

കാസര്‍കോട് (www.evisionnews.in): ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി മാങ്ങാടും പരിസര പ്രദേശങ്ങളിലും നടന്നതെന്നും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് സംഭവങ്ങള്‍ വലിച്ചിഴക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ തിരിച്ചറിഞ്ഞ് സമാധാനന്തരീക്ഷം പുനസ്ഥാപിക്കണമെന്നും പി കരുണാകരന്‍ എംപി പത്രക്കുറിപ്പില്‍ പറഞ്ഞു.

മാങ്ങാട് ഖിളര്‍ ജുമാമസ്ജിദും മാലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രവും എംപി സന്ദര്‍ശിച്ചു. കെവി കുഞ്ഞിരാമന്‍, മധു മുതിയക്കാല്‍, എംകെ വിജയന്‍ തുടങ്ങിയവര്‍ എംപിയോടൊപ്പം ഉണ്ടായിരുന്നു. സമാധാനന്തരീക്ഷം സൃഷ്ടിക്കാന്‍ അടിയന്തിരമായും സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പി കരുണാകരന്‍ എംപി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.


Keywords: Kasaragod-news-mangad-incidence-karunakaran-mp

Post a Comment

0 Comments

Top Post Ad

Below Post Ad