കുണ്ടംകുഴി (www.evisionnews.in): ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മൂലം കുട്ടികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ധാര്‍മിക സാംസ്‌കാരിക അധപതനവും ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ധാര്‍മിക സാംസ്‌കാരിക കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിഷയങ്ങളും ഭാരതത്തിന്റെ സാംസ്‌കാരിക നായകന്മാരെ കുറിച്ചുള്ള ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലഗോകുലം ഉദുമ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ബാലഗോകുലം ഉദുമ താലൂക്ക് സമ്മേളനം കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തില്‍ ആര്‍എസ്എസ് ഉദുമ താലൂക്ക് സംഘചാലക് ഗിരിധരറാവു ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് ഉപാദ്ധ്യക്ഷന്‍ എം.രാജന്‍ കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ജയരാമന്‍ മാടിക്കാല്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാധരന്‍, പുരുഷോത്തമ കുണ്ടംകുഴി, ഭരതന്‍, എം ബാബു പ്രസംഗിച്ചു.
Keywords: Kasaragod-news-kundamkuzi-news-balagokulam

Post a Comment
0 Comments