കൊച്ചി (www.evisionnews.in): മാഗി പിടിക്കാന്‍ കൊച്ചി നഗരസഭയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധനയ്ക്കിറങ്ങി. മാഗിയുടെ ഉല്പന്നങ്ങള്‍ കണ്ടെത്തിയാല്‍ കടകളുടെ ലൈസന്‍സ് റദാക്കാനാണ് നഗരസഭാ തീരുമാനം.
ബേക്കറികള്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ മാഗിയുടെ വില്പന പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. മാഗിയുടെ ഒമ്പത് ഉല്പന്നങ്ങള്‍ക്കാണ് വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാഗി വിവാദം ശക്തമായപ്പോഴേക്കും മന്ത്രി അനൂപ് ജേക്കബ്ബിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ മാഗി വില്പന നിര്‍ത്തിവെച്ചിരുന്നു. നിലവിലുള്ള സ്റ്റോക്കുകള്‍ തിരിച്ചു നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചില ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ശനിയാഴ്ച വരെ മാഗി നൂഡില്‍സ് നീക്കിയിട്ടില്ല.
മാഗി നൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ ചേരുവകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ നൂഡില്‍സുകളുടെയും വില്പന നിര്‍ത്തിവെയ്ക്കാന്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട്, മാഗി വില്പന മാത്രം തത്കാലം നിര്‍ത്തി വെച്ച് മറ്റ് നൂഡില്‍സുകളുടെ വിതരണം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Kochi-news-margine-maggi-news-nuddles

Post a Comment
0 Comments