Type Here to Get Search Results !

Bottom Ad

ഏഷ്യന്‍ മീറ്റില്‍ ടിന്റുവിന് സുവര്‍ണനേട്ടം: ഇന്ത്യയ്ക്കിത് മൂന്നാം സ്വര്‍ണം


വുഹാന്‍ (www.evisionnews.in): ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സുവര്‍ണനേട്ടം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു പൊന്നണിഞ്ഞത്. 

2 മിനിറ്റ് 01.53 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ടിന്റു സുവര്‍ണനേട്ടത്തിലെത്തിയത്. ഒരു അന്താരാഷ്ട്ര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണമാണിത്.

ഇതോടെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി. കഴിഞ്ഞ ദിവസം ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.


Keywords: Sports-news-tintu-lookka-india-attained-gold

Post a Comment

0 Comments

Top Post Ad

Below Post Ad