ഉദുമ: (www.evisionnews.in)ഉദുമ പളളത്തില്‍ മദ്യ കുപ്പികൊണ്ട് യുവാവിന് കുത്തേററു. കര്‍ണ്ണാടകയില്‍ നിന്നും മത്സ്യ ബന്ധനത്തിന് ഉദുമയിലെത്തി തിരുപതിക്കാണ് കുത്തേററത്.
തിങ്കളാഴ്ച രാത്രി 9.20 മണിയോടെയാണ് സംഭവം. കുത്തേററ ഇയാളെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ട് പോയി.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പളളത്തിലെ ബാബുവാണ് കുത്തിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
keywords : kasaragod-uduma-youngman-stabbed-knife-pallam-bekal-police

Post a Comment
0 Comments