അരുവിക്കര: (www.evisionnews.in) അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ വിജയത്തിലേക്ക്. എൺപതു ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ ശബരീനാഥൻ ശക്തമായ നിലയിൽതന്നെയാണ് ലീഡു ചെയ്യുന്നത്. പതിനായിരത്തിലധികം വോട്ടുകൾക്കാണ് ശബരീനാഥൻ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണിത്തീർന്ന ആറു പഞ്ചായത്തുകളിൽ ഒരിടത്തുമാത്രമാണ് എൽഡിഎഫിന് ലീഡ് ചെയ്യാൻ സാധിച്ചത്. അരുവിക്കരയിൽ 133 വോട്ടുകളാണ് എൽഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു നാലു പഞ്ചായത്തുകളിൽ വ്യക്തമായ ലീഡ് നിലനിർത്താൻ ശബരീനാഥന് സാധിച്ചിരുന്നു. വിതുരയിൽ 1052ഉം തൊളിക്കോട് 1422ഉം ആര്യനാട് 1449ഉം ഉഴമലയ്ക്കലിൽ 368 വോട്ടിന്റെയും ലീഡ് നേടിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തേതിനേക്കാളും കൂടുതൽ വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചു. അരുവിക്കരയിൽ എക്കാലത്തേതിനേക്കാളും കൂടുതൽ വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്. 26,000ത്തിലധികം വോട്ടുകളാണ് ഒ. രാജഗോപാൽ നേടിയിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ രണ്ടാം സ്ഥാനത്താണ്. വിജയപ്രതീക്ഷയിലായിരുന്ന വിജയകുമാറിനും എൽഡിഎഫിനും സ്വന്തം തട്ടകത്തിലേറ്റത് വൻ തിരിച്ചടിയാണ്. നോട്ടയാണ് നാലാം സ്ഥാനത്ത്. 1000 ത്തിലധികം വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു. പി.സി. ജോർജിന്റെ സ്ഥാനാർഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

Keywords: Kerala-aruvikkara-news-vote-started-news

Post a Comment
0 Comments